ഇരിട്ടി :- ആറളം ഫാമിൽ കരനെൽകൃഷിയിലൂടെ വിളയിച്ച അരി 'ആറളം മട്ട'യെന്ന പേരിൽ വിപണിയിൽ. പഞ്ചായത്തംഗം മിനി ദിനേശൻ വിൽപ്പന ഉദ്ഘാടനം ചെയ്തു. കിലോയ്ക്ക് 90 രൂപ നിരക്കിലാണ് വിൽപ്പന. ഫാമിൻ്റെ വിവിധ ബ്ലോക്കുകളിൽ നടത്തിയ കരനെൽ കൃഷിയിലൂടെ ലഭിച്ച ആയിരം കിലോ അരിയാണ് ഫാം ബ്രാൻഡിൽ മാർക്കറ്റിലെത്തിക്കുന്നത്.