തീർത്ഥാടകരെ ശബരിമലയിലെത്തിക്കാൻ ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സ്ഥലങ്ങളിൽ KSRTC എത്തും


തിരുവനന്തപുരം :- ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സ്ഥലങ്ങളിലെത്തി തീർഥാടകരെ ശബരിമലയിലെത്തിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. 40 പേരിൽ കുറയാത്ത സംഘത്തിനാണ് സൗകര്യം ഒരുക്കുക. 

ഡിപ്പോയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം. 10 ദിവസം മുമ്പ് സീറ്റ് ബുക്കുചെയ്യാം. ഡിപ്പോ അധികൃതർക്കാണ് അപേക്ഷ നൽകേണ്ടത്. തീർഥാടനത്തിൻ്റെ ആദ്യഘട്ടത്തിൽ 383 ബസും രണ്ടാംഘട്ടത്തിൽ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കും.

Previous Post Next Post