കേളകത്ത് നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചു

 


കണ്ണൂർ:-കേളകത്ത് നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചുകേളകത്ത് ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്ക്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്.

കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടിയിലെ വളവില്‍ വച്ചായിരുന്നു അപകടം. രാത്രിയില്‍ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും വഴിയാണ് സംഭവം. പരിക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post