കണ്ണാടിപ്പറമ്പ്:- കൊറ്റാളി ശ്രീ കുറൂമ്പപുതിയ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനായ പ്രദീപനെ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് പട്ടും ചൂരലും നൽകി എംമ്പ്രോൻ എന്ന ആചാരസ്ഥാന ബഹുമതിയും നല്കി.
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഗോപുരത്തിലൽ വെച്ചു നടന്ന ചടങ്ങിൽ കൊറ്റാളി ശ്രീകുറുമ്പ പുതിയഭഗവതി ക്ഷേത്ര ഭാരവാഹികളും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം ഭരണാധികാരികളും ജീവനക്കാരും ഭക്ത ജനാവലിയുടേയും സാനിധ്യത്തിലാണ് ചടങ്ങ് നടന്നത്.