കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിന്റെ സ്വപ്ന പദ്ധതിയായിരുന്ന പാതിവഴിയിൽ നിലച്ച പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഉപവാസ സമരം മുൻ കെപിസിസി മെമ്പർ ശ്രീ.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു .
മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എംപി.മോഹനാംഗൻ അധ്യക്ഷത വഹിച്ചു.മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അഗം ഒ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കുക്കിരി രാജേഷ്. കാട്ടാമ്പള്ളി രാമചന്ദ്രൻ,നികേത് നാറാത്ത് ,ബേബി രാജേഷ് , വിഹാസ് തുടങ്ങിയവർ സംസാരിച്ചു.
പാതിവഴിയില്‍ ഉപേക്ഷിച്ച പുല്ലൂപ്പി ടൂറിസം പദ്ധതി പൂര്‍ത്തിയാക്കുക, പദ്ധതിയിലെ അഴിമതിക്കാരെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണാടിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപവാസം സമരം നടത്തുന്നത്. ഇന്ന് രാവിലെ പത്തു മുതല്‍ വൈകീട്ട് ആറ് വരെ പൂല്ലിപ്പിയിലാണ് ഉപവാസ സമരം .