മയ്യിൽ :- പത്രവിതരണത്തിനിടെ മയ്യിൽ സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റു. കാവിൻമൂലയിലെ പി.ഷികിനെ (22) യാണ് തെരുവ്നായകൂട്ടം ആക്രമിച്ചത്. ഷികിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുറ്റ്യാട്ടൂർ കാളാങ്കുണ്ടം പഴശ്ശി രാജ റോഡിൽ വെച്ചാണ് നായക്കൂട്ടം ആക്രമിച്ചത്.
ഇരുകൈകൾ ക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സമീപത്തെ ടി.സി മോഹനന്റെ വളർത്തുമൃഗങ്ങൾക്കും തെരുവ്നായയുടെ കടിയേറ്റിട്ടുണ്ട്. ഷികിനെ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കണ്ണൂർ ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു.