ചേലേരി :- രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ മുണ്ടേരിക്കടവിലെ റോഡിലേക്ക് തള്ളി നിൽക്കുന്ന ജിയോ കമ്പനിയുടെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി കണ്ണൂർ ജിയോ ഓഫീസ് മാനേജർക്ക് നിവേദനം നൽകിയിരുന്നു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്. എം.വി, കമ്മിറ്റി അംഗങ്ങളായ നൗഷാദ് മാസ്റ്റർ, അസ്‌ലം, ജസീർ ടി.പി, ജനകീയ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
റോഡിൻ്റെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് കാണിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അപകടം സംഭവിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം റോഡ് ഉപരോധവും പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു. റോഡിലെ അപകടകരമായ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി KSEB ക്കും നിവേദനം നൽകിയിരുന്നു.