ഇരിട്ടി :- മാവോവാദി നേതാവ് വിക്രം ഗൗഡ കർണാടക നക്സൽ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘത്തിലുള്ളവർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനമേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കേരള-കർണാടക വനാതിർത്തിയിൽ പ്രത്യേക സംഘം ഹെലികോ പ്റ്ററിൽ നിരീക്ഷണം നടത്തി. വയനാട് എ.എസ്.പി. ടി.എൻ.സജീവൻ, പേരാവൂർ ഡിവൈ.എസ്.പി. കെ.വി.പ്രമോദൻ എന്നിവരും നക്സൽവിരുദ്ധസേനാംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്.
മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കർണാടക, കേരള വനമേഖലയിലൂടെയാണ് ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയത്. കർണാടകയിലെ കാർക്കള താലൂക്കി ലെ ഹെബ്രി പീതബൈലു വനത്തിലുണ്ടായ ഏറ്റുമുട്ടലിലാ ണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. വിക്രം ഗൗഡയുടെ സംഘ ത്തിൽപ്പെട്ട സുന്ദരി, ജിഷ, ടി.എൻ.രവി, വനജാക്ഷി, കോട്ടണ്ട രവി, ലത എന്നിവർ കേരളത്തിൻ്റെ വനമേഖലയിലേക്ക് കടക്കാനു ള്ള സാധ്യത മുന്നിൽക്കണ്ടാണ് പരിശോധന.
കർണാടക വനമേഖലയിൽ നക്സൽവിരുദ്ധസേന പരിശോധന ശക്തമാക്കിയതിനാൽ ഈ സംഘം കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതേയറെയാണെന്ന് പോലീസ് കരുതുന്നു. സി.പി.മൊയ്തീൻ നേരത്തേ കേരള പോലീസിൻ്റെ പിടിയിലാകുകയും വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തതോടെ മാവോവാദി കബ നീദളം ഗ്രൂപ്പിന്റെ കരുത്ത് കുറഞ്ഞെന്ന നിഗമനത്തിലാണ് നക്സൽ വിരുദ്ധസേന.മൊയ്തീനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കർണാ ടക വനമേഖലയിലേക്ക് കടന്ന വിക്രം ഗൗഡയുടെ സംഘത്തിൽ അവശേഷിക്കുന്നവരെക്കൂടി വലയിലാക്കാനുള്ള ശ്രമത്തിലാണ് നക്സൽവിരുദ്ധസേന.