മൊബൈൽ ഫോണിൽ നടത്തുന്ന റേഷൻ മസ്റ്ററിങ്ങിനുള്ള ഫെയ്സ് ആപ്പ് പ്രവർത്തനമാരംഭിച്ചു


തിരുവനന്തപുരം :- മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്‌റ്ററിങ് അഥവാ ഇകെവൈസി അപ്ഡേഷൻ മൊബൈൽ ഫോണിലൂടെ ചെയ്യാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച മേരാ ഇ കെവൈസി ഫെയ്സ് ആപ് പ്രവർത്തനക്ഷമമായി. പ്ലേ‌സ്റ്റോറിൽ നിന്ന് Aadhaar Face RD, Mera eKYC എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. 

മേരാ ഇ കെവൈസി ആപ് ഓപ്പൺ ചെയ്ത് സംസ്ഥാ നം തിരഞ്ഞെടുത്ത് ആധാർ നമ്പർ എൻ്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്ത‌ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്‌സ് കാപ്‌ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. മേരാ ഇ കെവൈസി ആപ് ഉപയോഗിച്ച് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ സൗജന്യമായി മസ്റ്ററിങ് ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണ കമ്മിഷണർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസ് മുഖേന സൗജന്യമായി മസ്റ്ററിങ് ചെയ്യാം.

Previous Post Next Post