ധർമ്മശാല ഒഴക്രോത്ത് പപ്പായ പറിക്കുന്നതിനിടെ വീടിൻ്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


ധർമ്മശാല :- വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥ മരിച്ചു. ധർമ്മശാല ഒഴക്രോം അങ്കണവാടിക്ക് സമീപത്തെ ചുങ്കക്കാരൻ സോമൻ്റെ ഭാര്യ ശാന്ത (55)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം നടന്നത്. 

വീടിന് സമീപത്തെ പപ്പായ മരത്തിൽ നിന്നും പപ്പായ പറിക്കാൻ ടെറസിന് മുകളിൽ കയറിയതായിരുന്നു ശാന്ത. പപ്പായ പറിക്കുന്നതിനിടെ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ബക്കളം എം.വി.ആർ മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐശ്വര്യ, അശ്വിൻ എന്നിവർ മക്കളാണ്.

Previous Post Next Post