വനിതാ സാഹിതി മയ്യിൽ മേഖലയുടെ അഭിമുഖ്യത്തിൽ അക്ഷരസരണിയും പി വത്സല അനുസ്മരണവും നടന്നു


മയ്യിൽ :- വനിതാ സാഹിതി മയ്യിൽ മേഖലയുടെ അഭിമുഖ്യത്തിൽ അക്ഷരസരണിയും പി വത്സല അനുസ്മരണവും നടന്നു. മേഖലാ പ്രസിഡണ്ട്  ഷീജ ഗോവിന്ദിന്റെ അധ്യക്ഷതയിൽ മയ്യിൽ സി.ആർ.സി ഹാളിൽ വെച്ച് നടന്ന പരിപാടി വനിതാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു. മേഖലയിലെ വനിതാ എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. 

പാട്ടും കഥയും കവിതയും എഴുത്തനുഭവങ്ങളും പങ്കുവെച്ചു. ദിവ്യ റീനേഷ്, ഭാമിനി എം പി, ഓമന കെ.കെ, ശോഭ കെ.ഒ , സ്മിത.കെ, ബിന്ദു കെ.സി, വിജയലക്ഷ്മി, ചന്ദ്രമതി കെ.വി, സതി കെ.വി,മോഹനൻ.കെ എന്നിവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി ടി.പി നിഷ സ്വാഗതവും ഷീല നമ്പ്രം നന്ദിയും പറഞ്ഞു.



Previous Post Next Post