ദുബൈ :- കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദുബൈയിൽ നടന്ന മൂന്നാമത് ആഗോള ചരക്കു ഗതാഗത ഉച്ചകോടി സമാപിച്ചു. പരിപാടിയിൽ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതർ പങ്കെടുത്തു. ഷാരൂഖ് ഖാൻ വേദിയിൽ എത്തിയപ്പോൾ സദസ്സിൽ സൂചി കുത്താൻ ഇടമില്ലായിരുന്നു, സച്ചിൻ ടെണ്ടുൽക്കർ വന്നപ്പോഴും അങ്ങിനെ തന്നെ. കൂടാതെ പാക് ക്രിക്കറ്റ് തരാം വസീം അക്രം, ശ്രീലങ്കയുടെ അരവിന്ദ് ഡി സിൽവ, ടെന്നീസ് തരാം സാനിയ മിർസ,കനേഡിയൻ-അമേരിക്കൻ നടൻ റയാൻ റൈനോൾഡ് തുടങ്ങിയവരും സംബന്ധിച്ചു.
മിക്കവരും നാം വളർന്നു വന്ന വഴികളും അനുഭവിച്ച കഷ്ടപ്പാടുകളും മറ്റും വ്യാപാര സമൂഹവുമായി പങ്കുവെച്ചു. കഠിനാധ്വാനം കൊണ്ടേ സ്വപ്ന സാഫല്യം സാധ്യമാകൂ എന്ന് അവർ സദസ്സിനെ ഓർമിപ്പിച്ചു.
വിഷമം വരുമ്പോൾ ഇപ്പോഴും ഞാൻ ആരും കാണാതെ കുളിമുറിയിൽ കയറി കരയാറുണ്ടെന്ന് ഷാരൂഖ് ഖാൻ തുറന്നു പറഞ്ഞപ്പോൾ സദസ്സ് കൈയടിച്ചു സ്വീകരിച്ചു. സച്ചിൻ..സച്ചിൻ എന്ന ആരവത്തോടെയായിരുന്നു സച്ചിൻ ടെണ്ടുൽക്കറെ സദസ്സ് വരവേറ്റത്. കളികളിൽ തോൽക്കുമ്പോൾ നിരാശയെ എങ്ങിനെ പ്രത്യാശകൊണ്ട് നേരിട്ടതെന്ന് അദ്ദേഹം വിവരിച്ചു. ബോധ മനസിനെയും അതിലൂടെ ഉപ ബോധ മനസിനെയും നിയന്ത്രിക്കേണ്ട രീതിയും അദ്ദേഹം വിവരിച്ചു.