കുറ്റ്യാട്ടൂർ :- 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി തൈകൾ വിതരണത്തിനുള്ള ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റെജി പി.പി നിർവഹിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ലക്ഷ്‌മണൻ മാസ്‌റ്റർ, കേശവൻ നമ്പൂതിരി, CDS നന്ദിനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്.