വെർച്വൽ ക്യൂ ബുക്കിങ് ലഭിച്ചില്ലെങ്കിൽ ശബരിമലയിൽ ദർശനം നിഷേധിക്കില്ല


ശബരിമല :- വെർച്വൽ ക്യൂ ബുക്കിങ് ലഭിക്കാത്തതിന്റെ പേരിൽ ആർക്കും ശബരിമല ദർശനം നിഷേധിക്കില്ല. മാലയിട്ട് ഇരുമുടിക്കെട്ടുമായി എത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് പറഞ്ഞു. പമ്പയിൽ വെർച്വൽ ക്യൂ തത്സമയ ബുക്കിങ്ങിന് ഏഴ് കൗണ്ടറുകൾ ഉണ്ട്.

ഇവിടെ ആയിരം പേർക്ക് വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലും ദർശനസമയം തത്സമയം ഓൺ ലൈൻ ബുക്കുചെയ്യാം. ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പെടെ എടുത്ത് വെർച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടും.

Previous Post Next Post