തിരുവനന്തപുരം :- സ്കൂൾ അധ്യയനത്തെ ബാധിക്കും വിധം എൽ.എസ്.എസ്, യു.എസ്.എസ് സ്ലോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകൾ പാടില്ലെന്ന് സർക്കാർ. പല സ്കൂളുകളും ഉയർന്ന ഫീസ് ഈടാക്കി ക്ലാസുകൾ നടത്തുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.
പരിശീലനവിദഗ്ധർ എന്ന പേരിൽ മറ്റു സ്കൂളുകളിലെ അധ്യാപകർ ക്ലാസെടുക്കുന്നതായും പരാതി ലഭിച്ചിരുന്നു. സ്കോളർഷിപ്പിന്റെ പേരിൽ സ്കൂളുകൾ തമ്മിൽ മത്സരം അതിരുകടന്നതോടെയാണ് സർക്കാർ നടപടി. വിഷയം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്കും സ്കൂൾ മേധാവികൾക്കുമെതിരേ അച്ചടക്ക നടപടിയെടുക്കും.