പള്ളിപ്പറമ്പ്:- കെ സുധാകരൻ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോടിപ്പോയിൽ പള്ളിക്ക് സമീപം സ്ഥാപിച്ച ഹൈ മാസ് ലൈറ്റിന് അഭിവാദ്യം അർപ്പിച്ചുള്ള ഫ്ലക്സിൽ വെച്ച ഫോട്ടോയിൽ വാർഡ് മെമ്പർ ബാല സുബ്രമണ്യൻ്റെ ഫോട്ടത്തിന് നേരെ ചെളി വാരിയെറിഞ്ഞ് വൃകൃതമാക്കിയ സാമൂഹ്യ ദ്രോഹികളുടെ നടപടിയിൽ പ്രതിഷേധിച്ച് പള്ളിപ്പറമ്പ്, കോടിപ്പോയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിക്ഷേധ സംഗമം നടത്തി.
ജില്ല കോൺഗ്രസ് സേവാദൾ ട്രഷറർ മൂസ പളളിപ്പറമ്പ്,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കൈപ്പയിൽ അബ്ദുള്ള, ബൂത്ത് പ്രസിഡണ്ട് മരായ ശുക്കൂർ കെ പി, അമീർ എ പി, വാർഡ് മെമ്പർ കെ അശ്രഫ് എന്നിവർ പ്രസംഗിച്ചു.