ലോക പൈതൃക വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരിൽ


കണ്ണൂർ: - 
ലോക പൈത്യക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷം വഹിക്കും.

 എം പി മാരായ കെ സുധാകരൻ, ഡോ. വി ശിവദാസ്, പി.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി, കലക്ടർ അരുൺ കെ വിജയൻ, ഹാന്റ് വീവ് ചെയർമാൻ ടി കെ ഗോവിന്ദൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. 1924ൽ ലണ്ടനിൽ പ്രദർശിപ്പിച്ച പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനവുമുണ്ടാകും.

Previous Post Next Post