ചെറുപുഴ :- കണ്ണൂരിൽ അനധികൃതമായി കാർ പാർക്ക് ചെയ്തതിന് പോലീസ് നോട്ടീസ് അയച്ചത് ചെറുപുഴ കാക്കയംചാൽ സ്വദേശിയായ ബൈക്കുടമയ്ക്ക്. കാക്കയംചാലിൽ താമസിക്കുന്ന ഹാരിസ് എംടിപി ക്കാണ് നോട്ടീസ് ലഭിച്ചത്.
നോട്ടീസിൽ കണ്ണൂർ പോലീസ് മൈതാനിക്ക് സമീപം പാർക്ക് ചെയ്ത കാറിൻ്റെ ഫോട്ടോയും ഹാരിസിന്റെ സ്‌കൂട്ടറിന്റെ നമ്പറുമാണ്. കെ എൽ 59 ആർ 288 എന്ന നമ്പറിലുള്ള കാറിൻ്റെ ഫോട്ടോയാണ് നോട്ടീസിൽ. ഹാരിസിന്റെ സ്‌കൂട്ടറിൻ്റെ നമ്പർ കെ എൽ 59 ആർ 228 ആണ്.