വളപട്ടണം :- വളപട്ടണത്ത് പ്രവാസിയെ അക്രമിച്ച് കാറും പണവും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിലായി. കോട്ടക്കുന്ന് സ്വദേശി പി.ടി റഹീം, ഓണപ്പറമ്പ് സ്വദേശി സൂരജ് മണ്ഡൽ, കാഞ്ഞിരത്തറ സ്വദേശി എൻ.പി റാസിക്, മന്ന സ്വദേശി പി.അജ്‌നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
ഇരിക്കൂർ ചേടിച്ചേരി സ്വദേശിയായ ഹംസയെയാണ് ആക്രമിച്ചാണ് ഈ സംഘം പണം കവർന്നത്. കവർച്ച ചെയ്ത 2.62 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ പ്രതികളിൽ നിന്ന് പിടികൂടി. വളപട്ടണം ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്ഐമാരായ ടി.എം വിപിൻ, പി.ഉണ്ണികൃഷ്‌ണൻ, എ എസ് ഐ ഷമീം, സി പി ഒ മാരായ കിരൺ, രമിത്ത്, ജിജേഷ്, രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.