കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്തർക്കായി അഖില ഭാരതീയ അയ്യപ്പസേവാസംഘം ഇടത്താവളവും അന്നദാനവും ഒരുക്കും. നവംബർ 18 മുതൽ ജനുവരി 19 വരെയാണ് സൗകര്യമൊരുക്കുക. നവംബർ 18 ന് 10.30-ന് യോഗാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും.
അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ അധ്യക്ഷത വഹിക്കും. സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, മലബാർ ദേവസ്വം ബോർഡ് അംഗം പി.കെ മധു സൂദനൻ എന്നിവർ മുഖ്യാതിഥികളാവും. കഴിഞ്ഞ വർഷം രണ്ടുലക്ഷം പേരാണ് എത്തിയതെന്നും ഇത്തവണ അഞ്ചുലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.