സർഗോത്സവം സംഘടിപ്പിച്ചു


മയ്യിൽ :-
ലൈബ്രറി കൗൺസിൽ കയരളം വില്ലേജ് നേതൃസമിതി ആഭിമുഖ്യത്തിൽ സർഗോത്സവം സംഘടിപ്പിച്ചു.യുപി ഹൈസ്കൂൾ കുട്ടികളുടെ വിവിധ രചന മത്സരങ്ങൾ നടന്നു. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത ഉദ്ഘാടനം ചെയ്തു.നേതൃസമിതി ചെയർമാൻ എംപി മനോജ് അധ്യക്ഷത വഹിച്ചു.

 ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ കെ.പി. കുഞ്ഞികൃഷ്ണൻ, വേളം പൊതുജന വായനശാല സെക്രട്ടറി കെ പി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.കൺവീനർ ടി.കെ ശ്രീകാന്ത് സ്വാഗതവും കെ വി വിജയൻ നന്ദിയും പറഞ്ഞു.






Previous Post Next Post