മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് നൽകുന്ന ജൈവവളത്തിന്റെ വിതരണോദ്ഘാടനം നടന്നു




മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൻ്റെ  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്  തെങ്ങിന് ജൈവവളം , കുമ്മായം എന്നിവയുടെ വിതരണോദ്ഘാടനം പ്രസിഡൻ്റ് എം.വി അജിത നിർവ്വഹിച്ചു. മയ്യിൽ സഹകരണ ബാങ്ക് വളം ഡിപ്പോയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എ.ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

 മയ്യിൽ സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.വി മോഹനൻ, കൃഷി ഓഫീസർ, കൃഷി ഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ അശോക് കുമാർ.എ, വാർഡ് മെമ്പർമാരായ ഇ.പി രാജൻ, സുരേഷ് ബാബു ഇ.എം, ബിജു വേളം , രൂപേഷ്.കെ, ശാലിനി.കെ , സുചിത്ര എ.വി , സി.കെ പ്രീത,  കൃഷി ഭവൻ കൃഷി അസിസ്റ്റൻ്റ്മാരായ ബിനോജ്.സി, അഖിൽ പി.വി, മയ്യിൽ സഹകരണ ബാങ്ക് ഡയറക്ടർമാർ , നമ്മുടെ പഞ്ചായത്തിൻ്റെ കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ , കർഷകർ, കർഷക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു

കേര വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഗുണഭോക്തൃ ഗ്രാമസഭകളിൽ വന്ന കേര കർഷകരുടെ അപേക്ഷകളിൽ നിന്നും പതിനായിരം തെങ്ങുകൾക്ക് വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി, കുമ്മായം എന്നിവ വിതരണം ചെയ്യാനാണ്  പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.


Previous Post Next Post