മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.വെങ്കട്ട് രമണ നാളെ കണ്ണൂരിലെത്തും


കണ്ണൂർ :- മുൻ ഇന്ത്യൻ വലംകൈയ്യൻ ഓഫ് സ്പിന്നറും ബാറ്ററും നിലവിൽ ക്രിക്കറ്റ് പരിശീലകനുമായ എം.വെങ്കട്ടരമണ നാളെ നവംബർ 13 ന് കണ്ണൂരിൽ എത്തുന്നു. ഗോഗെറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയുടെ ക്രിക്കറ്റ് പരിശീലന ക്യാമ്പിലെ കുട്ടികൾക്ക് അദ്ദേഹം വിദഗ്ദ്ധപരിശീലനം നൽകും. നവംബർ 17-വരെ കണ്ണൂരിലുണ്ടാവും.

മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തമിഴ്‌നാടിനു വേണ്ടി 75 മത്സരങ്ങൾ കളിച്ചിരുന്ന വെങ്കട്ട് രമണ 247 വിക്കറ്റുകൾ വീഴ്ത്തി. 2005-ൽ ബി.സി.സി.ഐ യുടെ 'ലെവൽ 3' പരിശീലകനായി മാറി. 2006-11 കാലഘട്ടത്തിൽ സിംഗപ്പുർ സീനിയർ മെൻസ് നാഷണൽ ടീമിൻ്റെ മുഖ്യ പരിശീലകനായി. 2012-ൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായിരുന്നു. 2023-24 വർഷം കേരളത്തിൻ്റെ മുഖ്യപരിശീലകനായും സേവനമനുഷ്ഠിച്ചുവരുന്നു.

Previous Post Next Post