ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി എന്നിവർ മുഖ്യാതിഥികളായി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, ടി പി സമീറ, വാർഡ് കൗൺസിലർ ചന്ദ്രൻ മണിയറ, കണ്ണൂർ ഡിഡിഇ കെ എൻ ബാബു മഹേശ്വരി പ്രസാദ്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, വിഎച്ച്എസ് സി അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, എസ്എസ്കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഇ സി വിനോദ്, തളിപ്പറമ്പ് ഡി ഇ ഒ ഇൻ ചാർജ് കെ മനോജ്, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി എം കെ അനൂപ് കുമാർ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല എച്ച്എം ഫോറം കൺവീനർ എസ് സുബൈർ, പയ്യന്നൂർ എകെഎഎസ് ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം പി സതീഷ് കുമാർ, പ്രധാനധ്യാപിക കെ ശ്രീലത, പിടിഎ പ്രസിഡന്റ് എം ചന്ദ്രൻ, സ്വീകരണ കമ്മിറ്റി കൺവീനർ കെ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിലെ 16 വേദികളിലായി 319 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്നു. യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 15 ഉപജില്ലകളിലെ 10,695 പ്രതിഭകൾ മാറ്റുരയ്ക്കുന്നു. നവംബർ 23 വരെയാണ് കലോത്സവം.
23ന് വൈകീട്ട് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.