പതാകയും കൊടിമരവും ദീപശിഖയും ഇന്ന് സമ്മേളന നഗരിയിലെത്തും ; CPIM മയ്യിൽ ഏരിയ സമ്മേളനത്തിന് ഇന്ന് മുല്ലക്കൊടിയിൽ തുടക്കമാകും


മയ്യിൽ :- സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുല്ലക്കൊടി പാടിക്കുന്ന് രക്തസാക്ഷി നഗറിലാണ് (മുല്ലക്കൊടി കുട്ട്യപ്പ സ്മാരക മന്ദിരം) സമ്മേളനം.  ഇന്ന് നവംബർ 11 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക്  അറാക്കൽ സ്തൂപത്തിൽ നിന്ന് എ.ടി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പതാകജാഥ ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രനും മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക സ്തൂപത്തിൽ നിന്ന് എൻ.കെ രാജൻ നയിക്കുന്ന കൊടിമരജാഥ ജില്ലാ കമ്മിറ്റിയംഗം കെ.സി ഹരികൃഷ്ണനും ഉദ്ഘാടനം ചെയ്യും. പാടിക്കുന്ന് രക്തസാക്ഷി സ്മാരകത്തിൽ നിന്ന് കെ.വി പവിത്രൻ ലീഡറായ ദീപശിഖറാലി ജില്ലാ സെക്രട്ടറിയറ്റംഗം ടി.കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ വൈകുന്നേരം 6 മണിക്ക്  സംഘാടകസമിതി ചെയർമാൻ എ.ബാലകൃഷ്ണൻ പതാകയുയർത്തും. 

പ്രതിനിധി സമ്മേളനം നവംബർ 12ന് രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. നവംബർ 13 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പാടിക്കുന്ന് സ്റ്റീൽ കമ്പനി റോഡിന് സമീപത്തു നിന്ന് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് പറശ്ശിനിറോഡ് കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പൊതുസമ്മേളനം. സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ സംസാരിക്കും.





Previous Post Next Post