കണ്ണൂർ :- ഭാരതീയ വ്യാപാരി വ്യവസായി സംഘം കണ്ണൂർ താലൂക്ക് പ്രവർത്തക കൺവെൻഷൻ നടത്തി. സംസ്ഥാന സംഘടന സെക്രട്ടറി രവികുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു താലൂക്ക് വൈസ് പ്രസിഡൻ്റ് ടി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് പി.എസ് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി
ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ഇ.പി, ജില്ലാ ട്രഷറർ എ.വി ഹരീഷ് ബാബു, ജില്ലാ സെക്രട്ടറി ദിവൃന്ദ് രാജീവ് എന്നിവർ പങ്കെടുത്തു. താലൂക്ക് ജനറൽ സെക്രട്ടറി സനിൽ എം.പി സ്വാഗതവും ജീജ് പുരുഷോത്തമൻ നന്ദിയും പറഞ്ഞു.