കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ കെ.അഷ്‌റഫ്, കെ.പി നാരായണൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. മൃഗാശുപത്രി ഡോക്ടർ പ്രിയ സ്വാഗതവും അസിസ്റ്റന്റ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു.