മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ എൻവയോൺമെന്റ് പ്രോജക്ടിന്റെ ഭാഗമായി പുഷ്പയ്ക്കും മകൾക്കും നിർമ്മിച്ചു നൽകിയ ഹോം ഫോർ ഹോംലസ് സ്നേഹഭവനത്തിന്റെ വീട്ടു വളപ്പിൽ ഫല വൃക്ഷത്തൈ നട്ടു നൽകി.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ എ.കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ ലയൺ ബാബു പണ്ണേരി, ലയൺ കെ.പി സുരേന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ലയൺ പി.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ സി.കെ പ്രേമരാജൻ നന്ദിയും പറഞ്ഞു.