തളിപ്പറമ്പ്:-വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം ഇലക്ഷൻ കൺവെൻഷൻ തളിപ്പറമ്പ് പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു.ഇലക്ഷൻ നടപടിക്രമങ്ങൾക്ക് വെൽഫെയർ പാർട്ടി കാസറഗോഡ് ജില്ലാ സെക്രട്ടറി ലത്തീഫ് കുമ്പള നേതൃത്വം നൽകി.
2024-26 വർഷത്തേക്കുള്ള തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി യഥാക്രമം നൗഷാദ് ചേലേരി (പ്രസിഡന്റ്) അഷ്‌റഫ് പുഷ്പഗിരി (സെക്രട്ടറി) സാഹിദ കരീം തിരുവട്ടൂർ(ട്രഷറർ)എന്നിവർതെരഞ്ഞെടുക്കപ്പെട്ടു.
ഖാലിദ് കുപ്പം അദ്യക്ഷത വഹിച്ചു. സമദ് പി പി റിപ്പോർട്ടും ഹനീഫ കെ പി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. നിഷ്ത്താർ കെ കെ സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ സമാപന പ്രസംഗം നടത്തി.