കണ്ണൂർ :- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂരിനെ ഹരിത ശുചിത്വ സുന്ദര ജില്ലയാക്കാൻ തീവ്ര കർമ്മ പദ്ധതികൾ തയ്യാറാക്കി ഹരിതകേരള മിഷന്റെ ദ്വിദിന ശിൽപശാല. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. എ.ഡി.എം പത്മചന്ദ്ര കുറുപ്പ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണ പദ്ധതികൾക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ, ശുചിത്വ ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പരിവർത്തനപ്പെടുത്തൽ തുടങ്ങിയവയ്ക്ക് കർമ്മ പരിപാടി തയ്യാറാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ ബലരാജ്, ഹരിത കേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ നായർ, ശുചിത്വ മിഷൻ സംസ്ഥാന കൺസൾട്ടന്റ് ജഗജ്ജീവൻ, ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ് ഡബ്ല്യു എം.പി എഞ്ചിനീയർ ശ്യാമ പ്രസാദ്, ഹരിത കേരളം ജില്ലാ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ നേതൃത്വം നല്കി. ജില്ലയിലെ 27 തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളാണ് പങ്കെടുത്തത്. നവംബർ 26ന് ശിൽപശാല തുടരും.