ചേലേരി :- വളവിൽ ചേലേരി തെക്കെക്കര അംഗൺവാടി-പുതിയോത്ര കിണർ റോഡ് വളവിൽ ചേലേരി തെക്കെകര വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. റോഡിലൂടെ വാഹനം പോകുന്ന സമയത്ത് അംഗൺവാടി കുട്ടികൾക്കും, നാട്ടുകാർക്കും നടന്നു പോകാൻ കഴിയാത്തവിധം കാട് പിടിച്ചിരുന്ന റോഡായിരുന്നു.
എം പി.ഹരീന്ദ്രൻ നേതൃത്വം നൽകി. മെമ്പർമാരായ ജനാർദ്ദനൻ, പ്രജിത്ത്, സജി മാസ്റ്റർ, രമേശൻ,ബാബു,തുഷാർ, മനോജ്, അനീഷ്, സുരേശൻ, പ്രഷോൺ, സിദ്ധാർത്ഥ്, സദാനന്ദൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. നാട്ടിന്റെ പൊതുപ്രവർത്തനത്തിൽ എന്നും മുന്നോട്ട് നിൽക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണിത് .