കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ അധ്യാപകനായിരുന്ന ടി.മുഹമ്മദ് അഷ്റഫ് മാസ്റ്റർ അനുസ്മരണവും ഹരിത വിദ്യാലയം പ്രഖ്യാപനവും വിവിധ മേഖലകളിലെ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ടി.വി സുമിത്രന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അനുസ്മരണ പ്രസംഗം നടത്തി. എസ് എസ് ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ വിവിധ മേഖലകളിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനം നിർവഹിച്ചു. വി.ശങ്കരൻ, പ്രഥമ അധ്യാപകൻ വി.വി ശ്രീനിവാസൻ, നമിത പ്രദോഷ്, റോഷിന ടി.പി, വി.വി രേഷ്മ, മുഹമ്മദ് നസീബ് പി.ടി.പി തുടങ്ങിയവർ സംസാരിച്ചു. കെ ശാന്ത ,പി.പി സരള , കെ.രമ്യ , ഒ.പി ഷാഹിന തുടങ്ങിയവർ സമ്മാനവിതരണം നിർവഹിച്ചു .കെ.ശിഖ സ്വാഗതവും കെ.പി നിതിഷ നന്ദിയും പറഞ്ഞു.