മയ്യിൽ CHC യുടെ നവീകരിച്ച പെരുമാച്ചേരി സബ് സെന്റർ പ്രവർത്തനമാരംഭിച്ചു


മയ്യിൽ:-
മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ നവീകരിച്ച പെരുമാച്ചേരി സബ് സെന്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭരതൻ എം, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രീത, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വി വി അനിത, പഞ്ചായത്ത് അംഗം കാദർ കാലടി, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് കെ പ്രകാശൻ, സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. കാർത്യായനി, ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, കെ പി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.


Previous Post Next Post