മയ്യിൽ :- സി.പി.എം മയ്യിൽ ഏരിയാ സമ്മേളനം ഇന്ന് നവംബർ 13 ബുധനാഴ്ച സമാപിക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് പറശ്ശിനിറോഡിൽ സമാപന പൊതുസമ്മേളനം നടക്കും. ചുവപ്പ് വൊളന്റിയർ പ്രകടനം, ബഹുജന മാർച്ച്എന്നിവ വൈകുന്നേരം 4 മണിക്ക് പാടിക്കുന്നിൽ നിന്ന് ആരംഭിക്കും.
മുല്ലക്കൊടിയിൽ പാടിക്കുന്ന് രക്തസാക്ഷി നഗറിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.വി ഗോപിനാഥൻ, കാരായി രാജൻ, എം.പ്രകാശൻ, എൻ.സുകന്യ, ടി.കെ ഗോവിന്ദൻ, മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ, സംഘാടക സമിതി ചെയർമാൻ എ.ബാലകൃഷ്ണൻ എന്നീവർ സംസാരിച്ചു. 14 ലോക്കലുകളിലെ 145 പ്രതിനിധികളും കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.