കമ്പിൽ :- അഞ്ചുവർഷം പൂർത്തീകരിച്ച് ഫുൾടൈം ആനുകൂല്യം നേടുന്ന ഭാഷാ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ പ്രമോഷൻ ഉൾപ്പെടെയുള്ള സർവ്വീസ് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന് കെ.എ.ടി.എഫ് തളിപ്പറമ്പ് സൗത്ത് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. വ്യക്തമായ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും അവ ദുർവ്യാഖ്യാനം ചെയ്ത് പാർട്ട് ടൈം ഭാഷാധ്യാപകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹം ആണെന്നും ഇതിനെതിരെ സർക്കാർ അടിയന്തമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പന്നിയങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം പ്രസിഡന്റ് അബ്ദുൾ നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് കെ.പി ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സഹീർ പി.വി പ്രമേയപ്രഭാഷണം നടത്തി. റവന്യൂ ജില്ലാ സെക്രട്ടറി ഷുക്കൂർ കണ്ടക്കൈ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അനീസ് പാമ്പുരുത്തി , ജില്ലാ കൗൺസിലർ അഷ്റഫ് കോളാരി, സുബൈർ തോട്ടിക്കൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സി.ഹബീബ് സ്വാഗതവും ട്രഷറർ മുബഷിർ നന്ദിയും പറഞ്ഞു.
തുടർന്ന് ഉപജില്ല വൈസ് പ്രസിഡണ്ട് നസീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം ബഹുമാനപ്പെട്ട റവന്യൂ ജില്ല വൈസ് പ്രസിഡന്റ് ഹബീബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഖദർ എം.പി, അഷ്‌റഫ് കെ.എം.പി, ഹാരിസ് പി.പി, ലബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സഹദ് വി.വി സ്വാഗതവും അബ്ദുൽ ശുകൂർ സി.എച്ച് നന്ദിയും പറഞ്ഞു.
വനിതാ വിങ്ങ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ട്രഷറർ ജുമാന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന വനിതാ സമ്മേളനം കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ റവന്യൂ ജില്ല ചെയർപേഴ്സൺ ഷമീറ എം കെ ഉദ്ഘടന കർമ്മം നിർവഹിച്ചു . ബുഷ്റ ബീവി താഹിറ വി പി സുബൈബത്ത് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി . ഉപജില്ലാ ചെയർപേഴ്സൺ റഹീമ എംപി സ്വാഗതവും കൺവീനർ ഹഫ്‌സത് ഹസ്സൻ നന്ദിയും പറഞ്ഞു. കഥാപ്രസംഗ രംഗത്തെ പ്രശസ്തൻ സുബൈർ തോട്ടിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഇശൽ വിരുന്നോടുകൂടി ഉപജില്ല സമ്മേളനം സമാപിച്ചു. റിട്ടേണിംഗ് ഓഫീസർ സഹീർ പി വി യുടെ നേതൃത്വത്തിൽ നടന്ന സംഘടന സെഷനിൽ 2024 - 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : അബ്ദുൾ നാസർ കെ.പി
സെക്രട്ടറി : ഹബീബ്
ട്രഷറർ : മുബഷിർ.എം
വനിതാവിങ് ചെയർപേഴ്സൺ : റഹീമ എം.പി
കൺവീനർ : ഹഫ്സത്ത് ഹസൻ
ട്രഷറർ : ബുഷറ ബീവി