പയ്യന്നൂർ :- കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ആഡംബര കപ്പൽ യാത്ര തിരിക്കുക.
പയ്യന്നൂരിൽ നിന്ന് നവംബർ 30ന് കൊല്ലൂർ മൂകാംബിക തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. മുകാംബിക, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങളാണ് യാത്രയിലുള്ളത്. നവംബർ 30ന് രാത്രി പുറപ്പെട്ട് ഡിസംബർ ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഒരാൾക്ക് 1230 രൂപയാണ് ചിലവ്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ : 9745534123, 8075823384