മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിന്റെ 12-ാം വാർഷിക കുടുംബ സംഗമം ഡിസംബർ 29 ഞായറാഴ്ച രാവിലെ 9.30ന് മയ്യിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
യൂട്യൂബർ കെ.എൽ ബ്രോ ബിജു റിത്വിക് ഉദ്ഘാടനം ചെയ്യും. ESWS പ്രസിഡന്റ് രാധാകൃഷ്ണൻ ടി.വി അധ്യക്ഷനാകും. ചടങ്ങിൽ വെച്ച് 80 വയസ് കഴിഞ്ഞ മുതിർന്ന മെമ്പർമാരെ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.