ചേലേരി :- പ്രിയദർശിനി സാംസ്കാരിക വേദിയും ആഫിയ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ജീവിതശൈലി രോഗ, അസ്ഥിബല നിർണയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 15 ഞായറാഴ്ച രാവിലെ 9 30 മുതൽ നൂഞ്ഞേരി എൽപി സ്കൂളിൽ വച്ച് നടക്കും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.
ഡോ. ജയലക്ഷ്മി.എസ് ( MBBS, General Practitioner), ഡോ. മുഹമ്മദ് സിറാജ് കെ.ടി (MBBS, D-Ortho, DNB - ORTHO, MNAMS) എന്നീ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. 1000 രൂപ വിലവരുന്ന ബിഎംഡി പരിശോധന തികച്ചും സൗജന്യമായി ലഭിക്കും.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 04972080011, 9947049204