ഗുരുവായൂർ ഏകാദശി ഇന്ന്
ഗുരുവായൂർ :- വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യമേറിയ ഗുരുവായൂർ ഏകാദശി ഇന്ന്. ദശമി ദിനമായ ചൊവ്വാഴ്ച പുലർച്ചെ തുറന്ന ക്ഷേത്രനട ഇനി ദ്വാദശിയായ വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് അടയ്ക്കുക. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് രാവിലെ ആറരയ്ക്ക് പുറപ്പെടും. രാത്രി നാഗസ്വര-ഇടയ്ക്ക പ്രദക്ഷിണത്തോടെയുള്ള വിളക്കെഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റും. രാവിലെ ഒൻപതിന് ഏകാദശിയൂട്ട് ആരംഭിക്കും. ദശമി വിളക്ക് ചൊവ്വാഴ്ച ആഘോഷിച്ചു.