കമ്പിൽ മാപ്പിള ഹൈസ്കൂൾ 1979-80 SSLC ബേച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി


കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1979-80 SSLC ബേച്ചിൻ്റെ കുടുംബ സംഗമം ഡിസംബർ  8 ഞായറാഴ്ച കൊളച്ചേരിമുക്ക് മുല്ലക്കൊടി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികളോടെ നടന്നു. 44 വർഷത്തിന് ശേഷം തമ്മിൽ കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവെച്ചു. സംഗമത്തിൽ മദനൻ.പി അദ്ധ്യക്ഷത വഹിച്ചു.

വേണുഗോപാലൻ മാഷ് സംഗമം ഉദ്ഘാടനം ചെയ്തു. ചന്ദ്രമതി ടീച്ചർ, നാരായണൻകുട്ടി മാസ്റ്റർ , രമണി ടീച്ചർ, എ.കെ നാരായണൻ മാഷ്, ഗൌരി ടീച്ചർ, ജയപാലൻ മാസ്റ്റർ , പവിത്രൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. മൊയ്തു സി.പി സ്വാഗതവും ഹസ്സൻ കെ.എം.പി നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ സംഗമം സമാപിച്ചു. 

Previous Post Next Post