ചെന്നൈ :- തമിഴ്നാട്ടിൽ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയർന്നു. തുടർച്ചയായി മഴയിൽ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വിലകൂടിയതെന്ന് വ്യാപാരികൾ പറഞ്ഞു. തമിഴ്നാടിൻ്റെ തെക്കൻജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് തെക്കൻജില്ലകളിൽ പെയ്ത മഴയിൽ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറുകണക്കിന് മൂല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടർന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. ജനുവരിവരെ വിലയുയർന്നുതന്നെ തുടരുമെന്നും വ്യാപാരികൾ പറഞ്ഞു. തമിഴ്നാട്ടിൽ മൂല്ലപ്പൂവ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബർ.