കൊളച്ചേരി :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1995- 96 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം 'മധുരിക്കും ഓർമ്മകൾ' ഡിസംബർ 22 ഞായറാഴ്ച്ച രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സംഗമം കണ്ണൂർ എ.സി.പി രത്നകുമാർ ടി.കെ ഉദ്ഘാടനം ചെയ്തു. മഞ്ജുള ഷാജി അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ് സ്വാഗതം പറഞ്ഞു.
തുടർന്ന് ബൈജു ഭാസ്കറിൻ്റെ മോട്ടിവേഷൻ ക്ലാസ്സും പൂർവ്വ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും, മറ്റ് കലാപരിപാടികളും, ഗെയിമുകളും വേദിയിൽ നടന്നു. സ്കൂളിലെ വിദ്യാർത്ഥിയുടെ ചികിത്സക്കായുള്ള ധനസഹായം സ്കൂൾ ഹെഡ്മിനിസ്ട്രസ് ശ്രീജ ഏറ്റുവാങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസക്കാരായ പൂർവ്വ വിദ്യാർത്ഥികളെ ഒരേ വേദിയിൽ എത്തിക്കുവാനും അനുഭവങ്ങൾ പങ്കുവെക്കുവാനും സാധിച്ചത് എല്ലാവർക്കും മധുരിക്കുന്ന ഓർമ്മകളായി. പരിപാടിയിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. ജനറൽ ബോഡി ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സെക്രട്ടറി : മുഹമ്മദ് ഇക്ബാൽ
പ്രസിഡൻ്റ് : മഞ്ജുള ഷാജി
ട്രഷറർ : പ്രദോഷ് പുത്തൻ പുരയിൽ
ഗ്രൂപ്പ് കോർഡിനേറ്റർമാരായി ബൈജു. കെ.പി , കെ.എം.പി ഷഹനാസ് എന്നിവരെയും തിരഞ്ഞെടുത്തു.