കണ്ണാടി ബൽറാം മട്ടന്നൂർ പുരസ്‌കാരം കെ.എൻ രാധാകൃഷ്‌ണൻ മാസ്റ്റർക്ക്


കണ്ണാടിപ്പറമ്പ് :- സിനിമാ തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂരിന്റെ സ്മരണാർത്ഥം കണ്ണാടി കണ്ണാടിപ്പറമ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ നാറാത്തെ കെ.എൻ രാധാകൃഷ്‌ണൻ മാസ്‌റ്റർക്ക്. 

2025 ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ മഹാത്‌മാമന്ദിരത്തിൽ നടക്കുന്ന കണ്ണാടിപ്പറമ്പ് പെരുമയിൽ വെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ഷമീം പുരസ്‌കാരം സമ്മാനിക്കും.

Previous Post Next Post