പള്ളിപ്പറമ്പ് :- നവീകരിച്ച പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഉദ്ഘാടനം ഡിസംബർ 19 വ്യാഴാഴ്ച പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.45 ന് പഴയപള്ളി സിയാറത്ത്, 6.30 ന് പൊതുസമ്മേളനം നടക്കും. മൂരിയത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.എം മുസ്തഫ ഹാജി അധ്യക്ഷത വഹിക്കും. എം.എം സഅദി പാലത്തുങ്കര തങ്ങൾ സുവനീർ പ്രകാശനം നിർവ്വഹിക്കും. മൂരിയത്ത് ജുമാമസ്ജിദ് ഖത്തീബ് ഉസ്താദ് അബ്ദുറഷീദ് ബാഖവി സുവനീർ ഏറ്റുവാങ്ങും. ഹാഫിള് അബ്ദുറസാഖ് ഫൈസി ഇരിക്കൂർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ഡിസംബർ 20 വെള്ളിയാഴ്ച രാത്രി 8.30 ന് ഇസ്ലാമിക കഥാപ്രസംഗം. അബ്ദുറഷീദ് ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുൽ റസാഖ് ലത്വീഫി അധ്യക്ഷനാകും. 'അധികാരം തകർത്ത കിനാവുകൾ' എന്ന വിഷയത്തിൽ സുബൈർ തോട്ടിക്കൽ & പാർട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം അരങ്ങേറും.