ഇനി ഗുരുവായൂർ ക്ഷേത്രനടയിൽ തന്നെ വിവാഹ രജിസ്ട്രേഷൻ ; ഡിസംബർ 20 ന് ഉദ്ഘാടനം ചെയ്യും


ഗുരുവായൂർ :-ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം 20-ന് തുറക്കും. നടയിൽ താലികെട്ടിയാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി നഗരസഭാ ഓഫീസിലേക്കു പോകേണ്ടാ. കല്യാണമണ്ഡപങ്ങൾക്കു തൊട്ടു കിഴക്കാണ് ഗുരുവായൂർ നഗരസഭയും ഗുരുവായൂർ ദേവസ്വവും ചേർന്ന് രജിസ്ട്രേഷൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 

വൈകീട്ട് നാലിന് തദ്ദേശവകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വരനും വധുവിനും ബന്ധുക്കൾക്കും വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. രണ്ടു ജീവനക്കാരുണ്ടാകും. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും കേന്ദ്രം പ്രവർത്തിക്കും.

Previous Post Next Post