ശബരിമല തീർത്ഥാടകർക്കായി ഓക്സിജൻ പാർലറുകൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്


പത്തനംതിട്ട :- ശബരിമല തീർഥാടകർക്ക് ഓക്‌സിജൻ കുറവു മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്. കരിമലയ്ക്കുവരുന്ന റൂട്ടിൽ കോട്ടയം ജില്ലയുടെ ഭാഗത്തായി കോയിക്കക്കാവ്, മമ്പാടി, അഴുതക്കടവ് എന്നിവിടങ്ങളിൽ ഓക്‌സിജൻപാർലറുകൾ ഉണ്ട്. 

പമ്പ - നീലിമല - അപ്പാച്ചിമേട്-സന്നിധാനം പാതയിൽ നിലവിലുള്ള 12 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലും (ഇ.എം.സികളിൽ) ഓക്സിജൻ പാർലർ സജ്ജമാക്കി. പമ്പ-ചരൽമേട്-സന്നിധാനം റൂട്ടിൽ മൂന്നിടത്തും എരുമേലി- കരിമല-പമ്പ പാതയിൽ നാലിടത്തും ഇ.എം.സികൾക്കൊപ്പം ഈ സംവിധാനവും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Previous Post Next Post