ഖുർആൻ എക്സിബിഷൻ 28,29 തിയ്യതികളിൽ ചേലേരിമുക്കിൽ

 


ചേലേരി:-ചേലേരി മുക്ക് അലിഫ് സെൻററിൽ പ്രവർത്തിക്കുന്ന അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ സംഘടിപ്പിക്കുന്ന ഖുർആൻ എക്‌സിബിഷൻ 2024 ഡിസംബർ 28,29(ശനി, ഞായർ) ദിവസങ്ങളിൽ മദ്രസ ഹാളിൽ വെച്ച് നടക്കും. 28 ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ മജീദ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.

ഖുർആനിൻ്റെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന എക്‌സിബിഷനിൽ വർക്കിംഗ് & സ്റ്റിൽ മോഡലുകൾ, ഓഡിയോ-വീഡിയോ സംവിധാനങ്ങൾ തുടങ്ങിയവ ഉണ്ടാകും. കയ്യങ്കോട് സ്വദേശി വി. പി. അബ്ദുള്ള കൈ കൊണ്ട് എഴുതിയ ഖുർആൻ, ചെറുതും വലുതുമായ പല രീതിയിലുള്ള ഖുർആൻ പ്രതികൾ തുടങ്ങിയവ എക്സിബിഷൻ്റെ പ്രത്യേകതയാണ്.

ശനിയാഴ്ച ഉച്ചക്ക് 3 മണി മുതലും ഞായർ വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമാണ് സന്ദർശന സമയം.ജാതി-മത ഭേദമന്യേ മുഴുവൻ ആളുകളെയും എക്‌സിബിഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും മദ്രസ പ്രിൻസിപ്പാൾ സുഹൈർ കെ. കെ, പി. ടി. എ പ്രസിഡൻറ് അഹമ്മദ് നശൂർ,പ്രോഗ്രാം കോൺവീനർ മുഹമ്മദ് എം. വി എന്നിവർ അറിയിച്ചു.

Previous Post Next Post