പ്രാണൻ പിടഞ്ഞത് 4 മണിക്കൂർ, രക്ഷാദൗത്യം ഫലം കണ്ടില്ല ; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചെരിഞ്ഞു


തൃശ്ശൂര്‍ :- പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചെരിഞ്ഞു. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. 

സംഭവം അറിഞ്ഞ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ ഉയര്‍ത്താൻ ശ്രമം വനം വകുപ്പ് നടത്തിയെങ്കിലും ആന ചെരിയുകയായിരുന്നു. 

Previous Post Next Post