മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് 6 വയസ്സ്. വാർഷികാഘോഷം എംഡി സി.ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. 9ന് വിമാനത്താവളത്തിൽ വിപുലമായ ആഘോഷം സംഘടിപ്പിക്കും. 2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നത്. ഉദ്ഘാടനം ചെയ്തത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. ചരിത്രം കുറിച്ചു. 2024 നവംബർ വരെ 64,79 ലക്ഷം പേരാണു യാത്ര ചെയ്‌തത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന കമ്പനികൾ മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്.
ഡിസംബർ 12 മുതൽ ഇൻഡിഗോ ഡൽഹി സർവീസും ആരംഭിക്കും. 7 ഇന്ത്യൻ നഗരങ്ങളിലേക്കും 11 ഗൾഫ് രാജ്യങ്ങളിലേക്കുമാണ് നിലവിലെ സർവീസുകൾ. ഗോ ഫസ്റ്റ്, എയർ ഇന്ത്യ സർവീസുകൾ ഇപ്പോഴില്ല. 2023 ഒക്ടോബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15ൽ കണ്ണൂർ ഇടംപിടിച്ചിരുന്നു. ഗോ ഫസ്റ്റ് സർവീസ് നടത്തിയ കാലത്ത് 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രാജ്യാന്തര യാത്രക്കാരുടെ ആദ്യ പത്തിലും 2022 ഒക്ടോബറിൽ 13-ാം സ്ഥാനത്തും എത്തി. 2023ൽ ഹജ് എംബാർക്കേഷൻ പോയിൻ്റ് ആരംഭിച്ചു. ഹജ് ഹൗസ് സ്ഥാപിക്കുന്നതിനും ധാരണയായി.