കാനനപാതയിലൂടെ വരുന്നശബരിമല തീർത്ഥാടകർക്ക് ഇന്നുമുതൽ പ്രത്യേക പാസ്


ശബരിമല :- പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനെത്തുന്നവർക്ക് പ്രത്യേകം പാസ് ബുധനാഴ്ച മുതൽ നൽകും. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്ററോളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ്. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസുമായി പുതുശ്ശേരി താവളത്തിൽനിന്ന് സീൽ വാങ്ങി, തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തണം.

ഈ ഭക്തർക്ക് തിരക്കില്ലാതെ പ്രത്യേക ക്യൂവിലൂടെ ദർശനം നടത്താം. ബുധനാഴ്ച രാവിലെ മുക്കുഴിയിൽ നടക്കുന്ന ചടങ്ങിൽ ശബരിമല എ.ഡി.എം ഡോ.അരുൺ.എസ് നായർ പാസ് വിതരണം ഉദ്ഘാടനം ചെയ്യുമെന്ന്, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ മുകേഷ് പറഞ്ഞു. നിലവിൽ സത്രം പുല്ലുമേടുവഴി വരുന്നവർക്ക് സന്നിധാനത്ത് നടപ്പന്തൽ ക്യൂവിൽ പ്രത്യേക പാസ് നൽകുന്നുണ്ട്.

Previous Post Next Post